Entertainment News

ഫ്രീഡം ഫൈറ്റ് ജിയോ ബേബിയുടെ അടുത്ത ചിത്രം; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് കിട്ടിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ശേഷം ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രമാണ് ഫ്രീഡം ഫൈറ്റ് . ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ജിയോ ബേബി, ജോജു ജോര്‍ജ് എന്നിവരും പോസ്റ്റര്‍ പങ്കുവച്ചു.

ഒരു ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിൽ കുഞ്ഞില മാസില്ലാമണി, ജിയോ ബേബി, അഖില്‍ അനില്‍ കുമാര്‍, ജിതിന്‍ ഐസക് തേമസ്, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് സംവിധാനം നിര്‍വഹിക്കുന്നത്.

ജോജു ജോര്‍ജ്, റോഷനി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കമ്പനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത്.

ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റി, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇത്തവണ സംസ്ഥാന അവാര്‍ഡില്‍ മൂന്ന് പുരസ്‌കാരങ്ങളാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സ്വന്തമാക്കിയത്. മികച്ച സിനിമ, മികച്ച തിരക്കഥാകൃത്ത്, മികച്ച ശബ്ദരൂപകല്‍പ്പന എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച തിരക്കഥാകൃത്തായി സംവിധായകന്‍ ജിയോ ബേബി തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!