information

കൗമാരക്കാരുടെ പ്രശ്നങ്ങള്‍; ഏകദിന പരിശീലനം

നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (ഒക്ടോബര്‍ 25) രാവിലെ 10.30ന് കൗമാരക്കാരുടെ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ പരിശീലകര്‍ക്കുള്ള ഏകദിന ബോധവത്കരണ പരിശീലനം സംഘടിപ്പിക്കും. ജില്ല കലക്ടര്‍ സാംബശിവ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.

എന്യൂമറേറ്റര്‍ നിയമനം

ഫിഷറീസ്വകുപ്പ് മറൈന്‍ ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന വിവരശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കും. ഇന്റര്‍വ്യൂ ഒക്ടോബര്‍ 31 ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ നടത്തും. പ്രതിമാസ വേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ. പ്രായ പരിധി 21 – 36 വയസ്സ്. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം അപേക്ഷകര്‍. ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. ഫോണ്‍ 0495-2383780.

ക്ഷീരകര്‍ഷക പരിശീലനം

ബേപ്പൂര്‍, നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറു ദിവസത്തെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തും. ഡയറി ഫാം ആസൂത്രണം, ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് മുമ്പായി, ബാങ്ക് പാസ്സ് ബുക്കും ഫോട്ടോസ്റ്റാറ്റ് കോപ്പിയും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 20 രൂപ രജിസ്ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579.

ഭൂമി ലേലം

വടകര താലൂക്കില്‍ ചോറോട് വില്ലേജ് മുട്ടുങ്ങല്‍ ബ്ലോക്ക് റി.സ. 1/20 ലെ 3.25 ആര്‍ സ്ഥലത്തിന്റെ നേര്‍ പകുതി അവകാശവും അതിലെ കുഴിക്കൂറുകളും നവംബര്‍ 21 ന് രാവിലെ 11.30 മണിക്ക് ചോറോട് വില്ലേജ് ഓഫീസില്‍ വടകര തഹസില്‍ദാര്‍ ലേലം ചെയ്യും.

എന്‍ജിനീയര്‍മാര്‍ക്കും ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും
അവസരം

എന്‍ജിനീയര്‍മാര്‍ക്കും ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും നോര്‍ക്ക റൂട്ട്സ് മുഖേന സൗദി അറേബ്യയില്‍ അവസരം.
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് ബി. ടെക്ക് കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്കും ഡിഗ്രി കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കുമാണ് അവവസരം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, സേഫ്റ്റി എന്‍ജിനീയറിംഗ്, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളില്‍ യോഗ്യതയുള്ള 30 നും 35 നും മദ്ധ്യേ പ്രായമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമായിരിക്കും. എന്‍ജിനീയര്‍മാര്‍ക്ക് 5000 മുതല്‍ 7000 സൗദി റിയാല്‍ വരെയും (ഏകദേശം 94,000 രൂപ മുതല്‍ 1,31,000 രൂപ വരെ) ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് 3000 മുതല്‍ 3200 സൗദി റിയാല്‍ വരെയും (ഏകദേശം 57,000 രൂപ മുതല്‍ 60,000 രൂപ വരെ) ശമ്പളം ലഭിക്കും. താത്പര്യമുള്ള യോഗ്യരായ ഉദ്ദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, ഫോട്ടോ, പാസ്പ്പോര്‍ട്ട്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം norkacvtoksa@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.norkaroots.org എന്ന വെബ് സൈറ്റിലും ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 നവംബര്‍ 31.

ചുമതലയേറ്റു

പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി ഉത്തരമേഖലാ അദ്ധ്യക്ഷനായി റിട്ടയേഡ് ജില്ല ജഡ്ജി പിഎസ് ദിവാകരന്‍ ചുമതലയേറ്റു. എറണാകുളം സ്വദേശിയാണ്. ഹൈക്കോടതി രജിസ്ട്രാര്‍ ആയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!