Kerala kerala Local

കുന്ദമംഗലം പൊയ്യയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി

കോഴിക്കോട്: കുന്ദമംഗലം പൊയ്യയില്‍ കൊട്ടാരം വയലില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളിയത്. പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയലില്‍ കക്കൂസ് മാലിന്യം കണ്ടെത്തിയത്. തോട്ടിലെ വെള്ളത്തിന് നിറവ്യത്യാസമുണ്ട്. ജനങ്ങള്‍ ആകെ പൊറുതിമുട്ടിയിരിക്കുകയാണ്. പ്രദേശത്ത് അംഗനവാടിയും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലവും
സ്‌കൂള്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന സ്ഥലവും കൂടിയാണ്.

മൂന്നാംതവണയാണ് പൊയ്യയില്‍ കക്കൂസ് മാലിന്യം തള്ളുന്നത്. പ്രദേശത്ത് കക്കൂസ് മാലിന്യം വന്‍തോതില്‍ തള്ളുന്നതിനെതിരെ പഞ്ചായത്തിലും പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും ഒരു മാറ്റവുമില്ല. പഞ്ചായത്ത് സെക്രട്ടറി, സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്‍മാന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്തും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പ്രദേശം സന്ദര്‍ശിച്ചു. പ്രദേശത്തെ സിസിടിവി പരിശോധിച്ചാല്‍ സാമൂഹ്യവിരുദ്ധരെ കണ്ടത്താന്‍ കഴിയും എന്നാല്‍ അധികൃതര്‍ നടപടി എടുക്കുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!