കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേരള നിയസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഔദ്യോഗിക വസതിയിലെത്തി. ഷംസീറിന്റെ മാതാവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 14 നാണ് എ.എന്‍. ഷംസീറിന്റെ മാതാവ് എ.എന്‍. സറീന അന്തരിച്ചത്.
മാതാവിന്റെ മരണത്തെ തുടര്‍ന്ന് കൊടിയേരിയിലെ വസതിയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ തിരിച്ചെത്തിയത്.
രാവിലെ 10.45 മണിയോടെ സ്പീക്കറുടെ വസതിയിയായ ‘നീതി’യിലെത്തിയ ഗവര്‍ണര്‍, സ്പീക്കറെ ആശ്വസിപ്പിച്ചു. സ്പീക്കറോടൊപ്പം അല്പസമയം ചെലവിട്ടതിനുശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.