കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‍റെ വായ്പ പരിധി വെട്ടിക്കുറച്ചതാണ് ലൈഫ് പദ്ധതിയെ ഉൾപെടെ ബാധിച്ചതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു .ഹഡ്ക്കോ വായ്പ പരിധി തീർന്നെങ്കിലും പദ്ധതി സംസ്ഥാനം മുന്നോട്ട് കൊണ്ട് പോകും.കടുത്ത വെളുവിളികൾക്കിടയിലും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച മുന്നേറ്റം ആണ് പദ്ധതിക്ക് ഉണ്ടായത്. Pmay കേന്ദ്ര പദ്ധതി സംസ്ഥാനത്തോട് തുടരുന്ന അവഗണ അവസാനിപ്പിച്ചാൽ കൂടുതൽ കുടുംബങ്ങൾക്ക് സഹായകരമാകും.രണ്ടു ലിസ്റ്റ് ഉം ആയി 13 ലക്ഷം ഭവന രഹിതർ സംസ്ഥാനത്തു ഇപ്പോഴും ഉണ്ടെന്ന കണക്ക് പുനപരിശോധിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.