കോട്ടയത്ത് പോലീസ് ഷൂട്ടിങ് പരിശീലനത്തിനിടെ വെടിയുണ്ട ലക്ഷ്യം തെറ്റി സമീപത്തെ വീട്ടിൽ തറച്ചു. നാട്ടകം സ്വദേശി സോണിയുടെ വീട്ടിലാണ് വെടിയുണ്ട പതിച്ചത്. വിഷയത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. നാട്ടകത്തെ പോലീസ് ഷൂട്ടിംഗ് പരിശീലന കേന്ദ്രത്തിൽ നിന്നും ലക്ഷ്യം തെറ്റി എത്തിയ വെടിയുണ്ട വന്നു പതിച്ചത് സമീപത്തെ വീടിന്റെ ജന്നാലയിൽ.
നാട്ടകം സ്വദേശി സോണിയുടെ വീട്ടിലാണ് വെടിയുണ്ട പതിച്ചത്. വെടിയുണ്ട പതിക്കുമ്പോൾ സോണിയുടെ മകൾ മുറിക്കുളിൽ പഠനത്തിൽ ആയിരുന്നു
ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

