പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തി. അക്രമികളില്‍ കുറച്ചുപേരെ പിടികൂടിയെന്നും ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളിലെത്തും. ആ തരത്തിലുള്ള നടപടികള്‍ കേരളത്തിലെ പോലീസ് സേനക്ക് സ്വീകരിക്കാനാകും’, മുഖ്യമന്ത്രി പറഞ്ഞു. കേരളം വർഗീയതയെ താലോലിക്കുന്ന നാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഹർത്താൽ പൊലീസ് കാര്യക്ഷമമായി നേരിട്ടു.അക്രമികളിൽ പലരെയും ഉടൻ പിടികൂടി. പൊലീസ് നല്ല രീതിയിൽ പ്രശ്നം കൈകാര്യം ചെയ്യുന്നുണ്ട് വര്‍ഗീയ ശക്തികളെ വിട്ടുവീഴ്ചയില്ലാത ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ കേരളത്തിലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍കൊണ്ട് വര്‍ഗീയ ശക്തികളുമായി സമരസപ്പെടുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണം;ആരും രക്ഷപ്പെടില്ല,കലാപം തടഞ്ഞത് പൊലീസ്;മുഖ്യമന്ത്രി

