കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി താരം പ്രശാന്ത് മോഹൻ ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സിയുമായി കരാറൊപ്പിട്ടതായി സൂചന. നേരത്തെ, ഐലീഗ് ക്ലബ് ഗോകുലം കേരള താരത്തെ ടീമിലെത്തിക്കുമെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും പ്രശാന്ത് ചെന്നൈയുമായി കരാറൊപ്പിട്ടു എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ആറ് സീസണുകളായി ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് പ്രശാന്ത്. 2017ൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ താരം ഐഎസ്എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുൻ അണ്ടർ 14, 16, 20 ടീമുകളിലും പ്രശാന്ത് കളിച്ചിട്ടുണ്ട്.

