മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പഠനസമയമാറ്റം അംഗീകരിക്കാൻ സാധിക്കില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുസർക്കാരിന്റെയും അഭിപ്രായം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ വിലപ്പോകില്ല. സർക്കാരിന്റെ താൽപര്യം ചർച്ചകൾ ഇല്ലാതെ നടപ്പാക്കാൻ ശ്രമിച്ചാൽ വിപരീത ഫലമാണ് ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിപിഐഎമ്മെന്ന് പിഎംഎ സലാം ആയിരക്കണക്കിന് മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള സമസ്ത അടക്കമുള്ള സംഘടനകൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമുണ്ട്. വിഷയത്തിൽ സമസ്തയ്‌ക്കൊപ്പം നിലപാട് കടുപ്പിക്കും. ആലോചനയില്ലാതെ എടുത്തുചാടി പരിഷ്‌കരണത്തിന് തുനിഞ്ഞാൽ ദോഷം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
സ്‌കൂളുകളിലെ സമയക്രമം പുനഃക്രമീകരിക്കാൻ ശുപാർശ ചെയ്തുകൊണ്ടുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ സമസ്തയും രംഗത്തെത്തിയിരുന്നു. സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തുന്നത് വിദ്യാർത്ഥികളുടെ മതപഠനത്തെ സാരമായി ബാധിക്കുമെന്നായിരുന്നു സമസ്തയുടെ പ്രതികരണം. സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ വൈകിട്ട് ഒരു മണി വരെ ആക്കണമെന്നായിരുന്നു ഡോ. എം എ ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിലെ ശുപാർശ. കുട്ടികൾക്ക് പഠിക്കാൻ പറ്റിയ സമയം രാവിലെയാണെന്നും ഉച്ചയ്ക്ക് ശേഷം കായിക പഠനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ശുപാർശയിൽ പറഞ്ഞിരുന്നു.

