കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ 2020-21 ൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെട്ട കുന്ദമംഗലം, കുരുവട്ടൂർ, ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി, പെരുവയൽ, മാവൂർ , പെരുമണ്ണ എന്നീ പഞ്ചായത്തുകളിലെ ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ, എംഫിൽ, പിഎച്ച്ഡി, എന്നീ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷയോടൊപ്പം ജാതി- വരുമാന സർട്ടിഫിക്കറ്റുകൾ, പഠിക്കുന്ന സ്ഥാപന മേധാവിയിൽ നിന്നുള്ള ഒറിജിനൽ സാക്ഷ്യപത്രം, ഗ്രാമ- ജില്ലാ പഞ്ചായത്തുകളിൽ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ കോപ്പി സഹിതം 05 -10 -2020 നകം കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ എത്തിക്കേണ്ടതാണ്.