ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫറോക്ക് റിക്രിയേഷന്‍ ക്ലബ്ബും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസും ജേതാക്കളായി. ആണ് കുട്ടികളുടെ വിഭാഗത്തില്‍ സി.ബി.ബി.എ ചാലിയവും പെണ് കുട്ടികളുടെ വിഭാഗത്തില്‍ ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്കൂളും രണ്ടാം സ്ഥാനം നേടി. ആണ്‍കുട്ടികളില്‍ എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിനും പെണ്‍കുട്ടികളില്‍ പുതുപ്പാടി സ്പോര്‍ട്സ് അക്കാദമിക്കുമാണ് മൂന്നാം സ്ഥാനം.
സമാപനച്ചടങ്ങില്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം എം.എസ് മുഹമ്മദ് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. പി.ടി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പി. ഷഫീഖ്, കെ.അബ്ദുല്‍ മുജീബ്, ഷബീര്‍ ചുഴലിക്കര , ടി.ശ്രീജിഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍: ഫറോക്ക് റിക്രിയേഷന്‍ ക്ലബ്ബും എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസും ജേതാക്കള്‍

