കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച കേസില്‍ വിചാരണ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്റെ കുടുംബം നൽകിയ ഹർജിയിലാണ് ഉത്തരവ്. പുനരന്വേഷണം ആവശ്യപ്പെട്ടായിരുന്നു പിതാവ് കെ സി ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്.
സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ബാലാഭാസ്കറിന്റെ കുടുംബം അറിയിച്ചു. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്നായിരുന്നു സിബിഐ കണ്ടെത്തിൽ.തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. വാഹനം ഓടിച്ച അർജ്ജുനനെ പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.