കുന്ദമംഗലം: വർഷങ്ങളായി ജോലി ചെയ്ത് കൊണ്ടിരിക്കുന്ന അധ്യാപകർക്ക് നിയമനാംഗീകാരമോ ശമ്പളമോ നൽകാതെയും ആനുകൂല്യങ്ങൾ അകാരണമായി തടഞ്ഞ് വെക്കുകയും ചെയ്യുന്ന പ്രവണത സർക്കാർ നിർത്തണമെന്ന് കെ.എസ്.ടി.യു കുന്ദമംഗലം ഉപജില്ല കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു. കെ.ബഷീർ മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ കെ എസ് .ടി യു
പ്രസിഡൻ്റ് വി.കെ റഷീദ് മാസ്റ്റർ കൗൺസിലിൻ്റെ ഉദ്ഘാടനം ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറിയേറ്റംഗം അഹമ്മദ് പുതുക്കുടി, ജില്ലാ കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ജമാൽ വടകര, മുൻ ഉപജില്ലാ പ്രസിഡൻ്റ് സി.ഖാദർ മാസ്റ്റർ, മുഹമ്മദ് കുരുവട്ടൂർ, എ.സി അഷ്റഫ് എന്നിവർ സംസാരിച്ചു. സംഘടനാ സാരഥികളുടെ എൽ.എസ് എസ് വിജയികളായ കുട്ടികളെ മെമെൻ്റോ നൽകി ആദരിച്ചു. അഹമ്മദ് പുതുക്കുടി, റഷീദ് മാസ്റ്റർ, ജമാൽ മാസ്റ്റർ എന്നിവരെ ഉപജില്ലക്ക് വേണ്ടി ഷാൾ അണിയിച്ച് ആദരിച്ചു.
ജില്ലയിൽ ആദ്യമായി മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയാക്കിയതിന് ജില്ലാ കമ്മറ്റിയിൽ നിന്നും ഉപജില്ലാ കമ്മറ്റി ഉപഹാരം ഏറ്റുവാങ്ങി. 2023-24 വർഷത്തെ പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് കെ ബഷീർ, സലീം മാസ്റ്റർ, നാസർ ഹുസൈൻ, സഫിയ ചെറു വറ്റ- മുഹമദ് കുരുവട്ടൂർ (പ്രസിഡൻ്റുമാർ) റസാഖ് മലയമ്മ ജന.സെക്ര,ജസീല ചെറു വറ്റ, സിറാജുദ്ദീൻ ഈസ്റ്റ് മലയമ്മ, സുൽഫത്ത് ടീച്ചർ, ബുസ്താന ഷെറിൻ (സെക്രട്ടറിമാർ) ട്രഷറർ ഫസൽ കൊടിയത്തൂർ പാഴൂർ റസാഖ് മലയമ്മ സ്വാഗതവും ജസീല ടീച്ചർ നന്ദിയും പറഞ്ഞു.