ഇതിഹാസ സിനിമ ‘അവതാർ’ വീണ്ടും തീയറ്ററുകളിലേക്ക്. 4കെ എച്ച് ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റര്‍ ചെയ്‍ത പതിപ്പാണ് ലോകമെമ്പാടും തിയറ്ററുകളില്‍ എത്തുക. സെപ്റ്റംബര്‍ 23 ആണ് റിലീസ് തീയതി. അവതാറിന്‍റെ സീക്വല്‍ തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായി ഈ ഫ്രാഞ്ചൈസിയുടെ സവിശേഷ ലോകം പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ക്കൂടി പരിചയപ്പെടുത്തുകയാണ് റീ റിലീസിലൂടെ ഉദ്ദേശിക്കുന്നത്.റീ-റിലീസിനു മുന്നോടിയായി ചിത്രത്തിൻ്റെ പുതുക്കിയ ട്രെയ്‌ലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകൻ ജെയിംസ് കാമറൂൺ തന്നെ ട്രെയിലറും പുതിയ പോസ്റ്ററും പങ്കുവച്ചു.
അവതാര്‍ ദ വേ ഓഫ് വാട്ടര്‍ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന.നാല് തുടര്‍ ഭാഗങ്ങളാണ് അവതാറിന് പുറത്തുവരാനിരിക്കുന്നത്. 2024 ഡിസംബര്‍ 20 ആണ് മൂന്നാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നാലും അഞ്ചും ഭാഗങ്ങള്‍ യഥാക്രമം 2016 ഡിസംബര്‍ 18 നും 2028 ഡിസംബര്‍ 22 നും റിലീസ് ചെയ്യും.
We remastered the movie and decided it deserved a new poster…. pic.twitter.com/T2bXc2EiGa
— James Cameron (@JimCameron) August 23, 2022

