News

കുന്ദമംഗലം ടൗൺ ഇനി ക്യാമറ നിരീക്ഷണത്തിലാണ് സിറ്റി സർവയലൻസ് ഫോർ കുന്ദമംഗലം ടൌൺ വിത്ത് കൺട്രോൾ റൂം അറ്റ് കുന്ദമംഗലം പദ്ധതിയ്ക്ക് സർക്കാർ അനുമതി

കോഴിക്കോട് : കുന്ദമംഗലം നിയോജക മണ്ഡലത്തിൽ പുതുതായി നിർമ്മിക്കുന്ന പോലീസ് സ്റ്റേഷനിന്റെ പല ഭാഗങ്ങും ക്യാമറ നിയന്ത്രണത്തിലാവും. പൊതുമേഖല സ്ഥാപനമായ കെൽട്രോൺ കമ്മ്യൂണിക്കേഷൻ പ്രൊജക്റ്റ് ഗ്രൂപ്പ് മുഖേന സിറ്റി സർവയലൻസ് ഫോർ കുന്ദമംഗലം ടൌൺ വിത്ത് കൺട്രോൾ റൂം അറ്റ് കുന്ദമംഗലം എന്ന പ്രവൃത്തിയ്ക്ക് സർക്കാർ അനുമതി. പ്രവൃത്തി പൂർത്തിയാകുന്നതോടെ പ്രദേശം ക്യാമറ നിരീക്ഷണത്തിലാവും

കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ: പി ടി എ റഹീമിന്റെ 2020- 21 വർഷത്തെ മണ്ഡലത്തിലെ ആസ്തി വികസന പദ്ധതിയിൽ നിന്നും 66,43,774 രൂപയാണ് ഇതിനായി മാറ്റി വെച്ചിരിക്കുന്നത്. ഈ പദ്ധതി നടപ്പിലാകുന്നതോടെ മണ്ഡലം ക്യാമറ സുരക്ഷ വലയത്തിലാവും. മോഷണങ്ങളും അക്രമങ്ങളും സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങളും ഒപ്പം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുമെല്ലാം ഇതുവഴി തടയാന്‍ കഴിയും. ക്യാമറയുടെ കണ്‍ട്രോണ്‍ പൂര്‍ണമായും കുന്ദമംഗലം പോലീസിനായിരിക്കും. ഈ വരുന്ന സെപ്റ്റംബർ മാസത്തിൽ മാതൃക പോലീസ് സ്റ്റേഷൻ ഉദ്ഘാടനം നിർവ്വഹിക്കും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!