Kerala

ടിഡിപി തങ്ങളുടെ നേതാക്കളെ വേട്ടയാടുകയാടുന്നു;ദില്ലിയിൽ പ്രതിഷേധവുമായി മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

ടിഡിപി ആന്ധ്രപ്രദേശിൽ തങ്ങളുടെ നേതാക്കളെ വേട്ടയാടുകയാണെന്നാരോപിച്ച് ദില്ലിയിൽ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ വൈഎസ്ആർ കോൺഗ്രസ് പ്രതിഷേധം. ജന്തർ മന്തറിലാണ് ധർണയും ആക്രമണത്തിൻ്റെ ഫോട്ടോ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചത്. ആന്ധ്രയിൽ ക്രമസമാധാനം പാടേ തകർന്നെന്നും ടിഡിപി അധികാരത്തിലെത്തി 45 ദിവസത്തിനകം സംസ്ഥാനത്ത് 30 കൊലപാതകങ്ങൾ നടന്നുവെന്നും ജഗൻ ആരോപിച്ചു.തങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്. പൊലീസ് ഇതിന് മൂകസാക്ഷിയാണെന്നും ജഗൻ ആരോപിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മുസ്ലിം ലീഗ് എംപിമാരായ അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ എന്നിവരും ജഗന് പിന്തുണയുമായി വേദിയിൽ എത്തി. ബുൾഡോസർ രാജ് എവിടെയും അംഗീകരിക്കാനാവില്ലെന്ന് അഖിലേഷ് പറഞ്ഞു. മുസ്ലിം ലീഗ് വിഷയത്തിൽ ജഗനൊപ്പമാണെന്ന് അബ്ദുൽ വഹാബ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!