Kerala

പാലക്കാട്‌ ലോറി തടഞ്ഞ് പോത്തുകളെ കവർന്ന സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ;വടക്കഞ്ചേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്

പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയ പാതയിൽ ലോറി തടഞ്ഞ് പോത്തുകളെ കവർന്ന സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീർ (31), ഷമീർ (35) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കവരുകയായിരുന്നു. ലോറിയിൽ 50 പോത്തുകളും 27മൂരികളുമാണ് ഉണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇവർ തട്ടിയെടുത്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ലോറി തടഞ്ഞ് പോത്തുകളെയെല്ലാം ഇറക്കുകയായിരുന്നു. ലോറി തടഞ്ഞ സംഘം പോത്തുകളെയും മൂരികളെയും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിയ ശേഷം വാഹനം ദേശീയപാതയിൽ ഉപേക്ഷിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് ആന്ധ്രക്കാരെ കാറിൽ കയറ്റി നഗരത്തിലൂടെ കൊണ്ടുപോയ ശേഷം പിന്നീട് റോഡിലും ഉപേക്ഷിച്ചു. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!