National

‘എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമർശിക്കാനാവില്ല’: കേന്ദ്ര ബജറ്റിനെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

കേന്ദ്ര ബജറ്റിനെ ആന്ധ് ബീഹാര്‍ ബജറ്റെന്ന് പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്.കോൺഗ്രസ് ബജറ്റുകളിൽ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ലേയെന്ന് അവര്‍ ചോദിച്ചു.ഇന്നലത്തെ ബജറ്റുകളിൽ എല്ലാ സംസ്ഥാനങ്ങളെയും പരാമർശിക്കുന്നുണ്ട്. കോൺഗ്രസിന്‍റെ ബജറ്റുകൾ ചൂണ്ടിക്കാട്ടാമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കോൺഗ്രസ് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്.വിമർശനം ഉന്നയിക്കുന്ന പാർട്ടികൾക്ക് മറുപടി നൽകാമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെയും എപ്പോഴും പരാമർശിക്കാനാവില്ല. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും അവര്‍ പറഞ്ഞു.പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് പാര്‍ലമെന്‍ന്‍റ് നടപടികള്‍ക്ക് ഇന്ന് തുടക്കമായത്.ആന്ധ്ര, ബിഹാർ ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചതെന്ന് മല്ലികാർജ്ജുൻ ഖർഗെ പരിഹസിച്ചു. ഖർഗെയെ രാജ്യസഭ ചെയർമാൻ വിമർശിച്ചു.അനുഭവസമ്പത്തുള്ള നേതാവ് തന്നെ നടപടികൾ തടസപ്പെടുത്തുന്നത് നിർഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.”താങ്ങ് വില ” കിട്ടിയത് ഘടകകക്ഷി നേതാക്കൾക്കെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.ഉത്തർപ്രദേശിന് പ്രഖ്യാപനങ്ങളില്ലാത്തത് മോദിക്ക് യോഗിയോടുള്ള കലിപ്പ് മൂലമെന്നും അഖിലേഷ് പരിഹസിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!