News Sports

ടോക്യോ ഒളിമ്പിക്സ് :ആദ്യ സ്വര്‍ണം ചൈനയ്ക്ക്; ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

ടോക്യോ ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണം സ്വന്തമാക്കിയതോടെ 2021 ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം നേടിയ രാജ്യമെന്ന നേട്ടം ചൈനയ്ക്ക്. 251.8 പോയന്റുമായി ഒളിമ്പിക് റെക്കോഡോടെയാണ് താരത്തിന്റെ നേട്ടം. റഷ്യന്‍ താരം വെള്ളിയും സ്വിസ് താരത്തിന് വെങ്കലവും ലഭിച്ചു. അതേസമയം ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. ഹര്‍മന്‍ പ്രീത് സിങ് രണ്ടു ഗോള്‍ നേടി. ഇന്ത്യയ്ക്കായി രുപീന്ദര്‍ പാല്‍ സിങും ലക്ഷ്യം കണ്ടു. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

കെയ്ന്‍ റസലിലൂടെ ന്യൂസിലാന്‍ഡ് ആണ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ രുപീന്ദറിലൂടെ ഇന്ത്യ സമനില നേടി.

തുടര്‍ന്ന് രണ്ടു പെനാല്‍റ്റി കോര്‍ണറുകള്‍ ഗോള്‍പോസ്റ്റിലെത്തിച്ച് ഹര്‍മന്‍ പ്രീത് സിങ് ഇന്ത്യയെ 3-1 ന് മുന്നിലെത്തിച്ചു. സ്റ്റെഫാന്‍ ജെന്നിസിലൂടെ കിവീസ് ഒരു ഗോള്‍ മടക്കി.

തുടര്‍ന്ന് സമനില പിടിക്കാന്‍ ന്യൂസിലാന്‍ഡ് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധനിരയെയും ഗോളി ശ്രീജേഷിനെയും മറികടക്കാനായില്ല. ഇന്ത്യ രണ്ടാം മല്‍സരത്തില്‍ നാളെ ഓസ്‌ട്രേലിയയെ നേരിടും.

അമ്പെയ്ത്ത് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. . ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്പെയ് സഖ്യത്തെ തോല്‍പ്പിച്ചു. ഒളിമ്പിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ മിക്‌സഡ് പെയര്‍ അമ്പെയ്ത്തില്‍ ഇന്ത്യന്‍ ജോടി പിറകില്‍ നിന്ന ശേഷം തിരിച്ചുവരികയായിരുന്നു. ചൈനീസ് തായ്‌പേയിയുടെ പ്രകടനത്തിനുമുന്നില്‍ ആദ്യസെറ്റില്‍ 1-3ന് ദീപികയും പ്രവീണും പിറകിലായി. എന്നാല്‍ രണ്ടാംസെറ്റില്‍ ഒപ്പത്തിനൊപ്പംപിടിച്ചു. നിര്‍ണായകമായ മൂന്നാംസെറ്റില്‍ ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. തായ്‌പേയിയുടെ മികവിനെ കൂസാതെ ഇരുവരുടെയും അമ്പുകള്‍ കുറിക്കുകൊണ്ടപ്പോള്‍ ഇന്ത്യന്‍ സഖ്യം 5-3ന് വിജയം സ്വന്തമാക്കി. അടുത്ത മത്സരങ്ങളില്‍ കൊറിയയും ബംഗ്ലാദേശുമാണ് എതിരാളികള്‍.

ഒളിമ്പിക്സ് ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മെഡല്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്. വ്യക്തിഗത മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത പ്രവീണ്‍ യാദവിന് അവസാന നിമിഷമാണ് പകരം മിക്സഡ് മത്സരത്തില്‍ ദീപികയ്ക്കൊപ്പം മത്സരിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതാനു ദാസിന് പകരമാണ് പ്രവീണ്‍ കളിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!