News

ഒറ്റ ദിവസം 49,310 പേര്‍ക്ക് കോവിഡ്; 740 മരണം

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അമ്പതിനായിരത്തോളം പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 12,87,945 ആയി.
ഇന്നലെ മാത്രം 49,310 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. 740 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ആകെ കോവിഡ് മരണം 30,601 ആയി. നിലവില്‍ 4,40,135 പേരാണ് രാജ്യത്തുടനീളം ചികിത്സയില്‍ തുടരുന്നത്. 8,17,209 പേര്‍ ഇതുവരെ പൂര്‍ണമായും രോഗമുക്തി നേടി. 440135 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,54,28,000 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം പരിശോധിച്ചത് 352000 സാമ്പിളുകളാണ്. രാജ്യത്തുടനീളം 1,54,28,170 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാംപിളുകള്‍ പരിശോധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!