മലയാള ചിത്രത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് തമിഴിലെത്തി അവിടെ സൂപ്പര്‍ താരമായി മാറിയ നടൻ ചിയാന്‍ വിക്രം പറയുന്ന തന്റെ ഇഷ്ട താരത്തെ കുറിച്ച് . കദരം കൊണ്ടേന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി കേരളത്തിൽ എത്തിയ ഇദ്ദേഹം നൽകിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ട താരം മമ്മൂട്ടിയാണെന്ന കാര്യം വെളിപ്പെടുത്തിയത്. .
‘ഞാന്‍ മമ്മൂട്ടി ഫാന്‍ ആണ്. പ്രത്യേകിച്ച് മലയാളത്തില്‍ ഞാന്‍ തുടങ്ങിയത് മമ്മൂട്ടി സിനിമകളിലാണ്. മമ്മൂക്കയുടെ മൂന്ന് പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എപ്പോഴും മമ്മൂക്കയെ കുറിച്ച് വളരെ അത്ഭുതപ്പെടാറുണ്ട്. അദ്ദേഹം ഈ പ്രായത്തിലും ഏറ്റവും സ്മാര്‍ട്ട് ആയിട്ടുള്ള ഹീറോ ആണ്. വീട്ടില്‍ എന്റെ ഭാര്യ ഒരു കടുത്ത ലാലേട്ടന്‍ ഫാനാണ്. അത് പോലെ ഒരു ഫാന്‍ വേറെ ഉണ്ടാവില്ല. അത്രക്ക് ഇഷ്ടമാണ്. എല്ലാ ലാലേട്ടന്‍ പടവും ഞാന്‍ കണ്ടിട്ടുണ്ട്. എന്നോട് കാണണം എന്ന് ഭാര്യ പറയും. അങ്ങനെ സിനിമകള്‍ കണ്ട് ഞാനും ഒരു ഫാനാണ്. മമ്മൂക്കയോട് ഭയങ്കര ഇഷ്ടം. ലാലേട്ടനും ഇഷ്ടം.’ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ വിക്രം പറഞ്ഞു.