കെല്‍ട്രോണ്‍ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍
കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്റര്‍ യുവതീ യുവാക്കള്‍ക്കുള്ള തൊഴില്‍ അധിഷ്ഠിത കോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്ററിക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് എന്നിവയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി/പ്ലസ് ടു. വിശദമായ ബയോഡേറ്റയും ആവശ്യമായ രേഖകളും സഹിതം ജൂണ്‍ 28ന് രാവിലെ 10 മണിക്ക് സെന്ററില്‍ എത്തണം. ഫോണ്‍: 0495-2301772.
സിറ്റിംഗ് ഇന്ന്
കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ ശിവപുരം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട അംഗങ്ങളില്‍ നിന്ന് അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഇന്ന് (ജൂണ്‍ 25) രാവിലെ 10 മുതല്‍ ഉച്ച രണ്ടു വരെ ഉണ്ണികുളം പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംശദായം അടക്കാനെത്തുന്നവര്‍ ആധാറിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍: 0495-2384006.
വയര്‍മാന്‍ ഏകദിന പരീശീലനം 27ന്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് 2023ല്‍ നടത്തിയ വയര്‍മാന്‍ എഴുത്തുപരീക്ഷ പാസ്സായവര്‍ക്കായുള്ള ജില്ലാതല ഏകദിന പരിശീലനം ജൂണ്‍ 27ന് രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് സെക്രട്ടറേറിയറ്റ് ഹാളില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2950002.
വിവിധ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു
2022-23 വര്‍ഷത്തെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ, 2022-23 ലെ ആയുഷിന്റെ ഉപയോഗത്തെ സംബന്ധിക്കുന്ന സര്‍വേ, 2021-22 , 2022- 23 വര്‍ഷങ്ങളിലെ അസംഘടിത മേഖലയിലെ കൃഷി ഒഴിച്ചുള്ള സംരംഭങ്ങളെക്കുറിച്ചുള്ള സര്‍വേ, 2011-12 മുതല്‍ 2022-23 വരെയുള്ള 12 വര്‍ഷങ്ങളിലെ കൃഷി, കൃഷി-അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വാല്യൂ ഓഫ് ഔട്ട്പുട്ട് തുടങ്ങിയവയുടെ ഫലങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകള്‍ എന്നിവ പ്രസിദ്ധീകരിച്ചു.
എസ് സി വിഭാഗത്തിന് താല്‍ക്കാലിക ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ എസ്സി വിഭാഗത്തിനായി സംവരണം ചെയ്ത ടെക്നീഷ്യന്‍-ബോയിലര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത എസ്എസ്എല്‍സിയും സെക്കന്റ് ക്ലാസ് ബോയിലര്‍ സര്‍ട്ടഫിക്കറ്റോടു കൂടിയ ഫിറ്റര്‍ ട്രേഡിലെ ഐടിഐയും. പ്രായം 18നും 41നും മധ്യേ. ദിവസ വേതനം 786 രൂപ. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 29നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തി പേര്‍ രജിസ്റ്റര്‍ ചെയ്യണം.
ഹ്രസ്വകാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ടാലി പ്രൈം, SAP-Fico, ജിഎസ്ടി എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിലേക്ക് (ടിആര്‍എന്‍ രജിസ്ട്രേഷന്‍, ജിഎസ്ടിആര്‍-1, ജിഎസ്ടിആര്‍ 3ബി, ഈവേ ബില്‍, കംപോസിഷന്‍ ഫയലിംഗ്) അഡ്മിഷന്‍ തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2370026, 8891370026.
മുട്ടക്കോഴി വിതരണം ഇന്ന് (ജൂണ്‍ 25)
തൊടുപുഴ മങ്ങാട്ടുകവലയിലെ ഇടുക്കി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും ഒന്നരമാസം പ്രായമുള്ള മുട്ടകോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 130/ രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. താല്‍പര്യമുളളവര്‍ക്ക് ജൂണ്‍ 25 ന് ചൊവ്വാഴ്ച രാവിലെ 8.30 മണി മുതല്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നേരിട്ടെത്തി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാവുന്നതാണ്.
വാക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി ഗവ:മെഡിക്കല്‍ കോളേജിലെ ഔട്ട്സോഴ്സ് താല്‍ക്കാലിക ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് പരമാവധി 89 ദിവസത്തേക്കോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുളള ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരേയ്ക്കോ ഏതാണോ ആദ്യം അതുവരേക്കും ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂണ്‍ 26 ബുധന്‍ രാവിലെ 11 ന് ഇടുക്കി ഗവ:മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടക്കും.
ഡിപ്ലോമ എം.എല്‍.ടി (ഡി.എം.ഇ)/ബി. എസ്. സി. എം. എല്‍. ടി (കെയുഎച്ച്എസ്) പാസ് സര്‍ട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.
ദിവസവേതനം 850/: രൂപ (എണ്ണൂറ്റി അന്‍പത് രൂപ മാത്രം), പരമാവധി ഒരുമാസം 22,950/ രൂപ (ഇരുപത്തി രണ്ടായിരത്തി തൊളളായിരത്തി അന്‍പത് രൂപ മാത്രം).
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും ഒരു ഫോട്ടോയും സഹിതം ഇടുക്കി ഗവ:മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ജൂണ്‍ 26-ന് രാവിലെ 11 മണിക്ക് ഹാജരാകണം.
50 ഉദ്യോഗാര്‍ത്ഥികളില്‍ കൂടുതല്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുന്ന പക്ഷം 50 ല്‍ കൂടുതല്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടോക്കണ്‍ നല്‍കി വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ അടുത്തദിവസം നടത്തും. ഫോണ്‍: 04862 233076
കരാര്‍ നിയമനം
ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷന്‍ സെന്ററില്‍ ക്ലിനക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ9 ന് രാവിലെ 11.00 മണി മുതല്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആരോഗ്യം) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ആധാര്‍/വോട്ടര്‍ ഐ.ഡി. എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാവുക. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുളള യോഗ്യത എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആണ്.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത എംഎസ് സി അല്ലെങ്കില്‍ എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജിയും ആര്‍സിഐ സര്‍ട്ടിഫിക്കറ്റുമാണ്. പ്രായപരിധി. 45 വയസ് കവിയരുത്. ഫോണ്‍: 6238300252, 04862 233030
നെറ്റ് സീറോ കാര്‍ബണ്‍ കേരളം ഏകദിനശില്പശാല ജൂണ്‍ 25 ന്
നവകേരളം കര്‍മപദ്ധതി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്റെ ഭാഗമായി കാര്‍ബണ്‍ സംഭരണം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഏകദിന ശില്‍പ്പശാല ജൂണ്‍ 25ന് ചൊവ്വ രാവിലെ 10.30 മുതല്‍ തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നടക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. കാര്‍ബണ്‍ സംഭരണം കണക്കാക്കല്‍ വിവര ശേഖരണത്തിന് ഏറ്റവും ലളിതവും അനുയോജ്യവുമായ രീതിശാസ്ത്രം സംബന്ധിച്ച് വിദഗ്ധരുടെ അവതരണങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ ശില്പശാല സംഘടിപ്പിക്കുന്നത്. വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്, ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സോഷ്യല്‍ ഇന്‍ഷേറ്റീവ് ഫോര്‍ ഗ്ലോബല്‍ നര്‍ച്ചറിങ്, കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരും,ഹരിതകേരളം മിഷന്‍ പ്രതിനിധികളും ശില്‍പ്പശാലയില്‍ പങ്കെടുക്കും.
എൻഐടി കാലിക്കറ്റ് താത്കാലിക അധ്യാപകർ, പ്രൊഫസർ ഓഫ് പ്രാക്ടീസ്, വിസിറ്റിംഗ്, അഡ്‌ജങ്ക്റ്റ് ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, എഡ്യൂക്കേഷൻ എന്നീ വകുപ്പുകളിലേക്കും സെൻ്റർ ഫോർ ഇന്നവേഷൻ, എൻ്റർപ്രണർഷിപ്പ്, ഇൻകുബേഷനിലേക്കുമായി 11 താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്താനായി ജൂൺ 28 വെള്ളിയാഴ്ച വാക്ക്-ഇൻ ഇൻ്റർവ്യൂ സംഘടിപ്പിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ചെലവിൽ വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. വിശദാംശങ്ങൾക്ക്, https://nitc.ac.in അല്ലെങ്കിൽ https://nitc.ac.in/recruitments/contract-adhoc-recruitment സന്ദർശിക്കുക.
പ്രൊഫസർ ഓഫ് പ്രാക്ടീസ്, വിസിറ്റിംഗ്, അഡ്‌ജങ്ട് ഫാക്കൽറ്റി തസ്തികകളിലേക്കും കോഴിക്കോട് എൻ ഐ ടി അപേക്ഷ ക്ഷണിച്ചു. പ്രശസ്ത വ്യവസായസ്ഥാപനങ്ങൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയിൽ നിന്നുള്ള വിദഗ്ധർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://nitc.ac.in/recruitments/faculty-recruitments-adjunct-pop-visiting-faculty സന്ദർശിക്കുക.