തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. ഇന്ന് രാവിലെ ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. യുഡിഎഫ് യോഗത്തില്‍ സംസാരിക്കാന്‍ വിളിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചതാണ് അനുനയത്തിന് കാരണം.
അതൃപ്തിയെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ വിരുന്നില്‍ പങ്കെടുക്കാതെ ചെന്നിത്തല മടങ്ങിയിരുന്നു. ചെന്നിത്തലയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സഹോദരബന്ധമാണുള്ളതെന്നും വി.ഡി.സതീശന് പ്രതികരിച്ചു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയം അവലോകനം ചെയ്യാന്‍ കൂടിയ യു.ഡി.എഫ്. ഏകോപനസമിതി യോഗത്തിനു ശേഷം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതാണ് ചെന്നിത്തല മടങ്ങിയത്. യോഗത്തില്‍ പങ്കെടുത്തെങ്കിലും സംസാരിക്കാന്‍ മുതിര്‍ന്ന നേതാവായ ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. ഇതാണ് അതൃപ്തിക്ക് കാരണമായത്. യോഗത്തിന് ശേഷമുള്ള വിരുന്നില്‍ പങ്കെടുക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം.