ഫുട്‌ബോള്‍ ഇതിഹാസം ലയോണല്‍ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍. ലോകകപ്പില്‍ മുത്തമിട്ട ശേഷമുള്ള മെസ്സിയുടെ ആദ്യ ജന്മദിനം ലോകമെമ്പാടുമുള്ള ആരാധകര്‍ കൊണ്ടാടുകയാണ്. 1987 ജൂണ്‍ 24 ന് അര്‍ജന്റീനയിലെ റൊസാരിയോയിലാണ് മെസ്സിയുടെ ജനനം.
ലോകകപ്പെന്ന വലിയ സ്വപ്നവും നേടിയെടുത്ത അമരക്കാരന്‍. ഹോര്‍മണ്‍ കുറവില്‍ ഇനിയും ഉയരം വക്കില്ലെന്ന് ഭിഷ്വഗരന്മാര്‍ വിധിച്ച ബാലന്‍ ലോകത്തോളം ഉയര്‍ന്ന കഥയ്ക്ക്‌സമാനതകളില്ല. ഒരു തുകല്‍ പന്ത് കാലില്‍ കൊരുത്ത് അവന്‍ കാണിച്ച ഇന്ദ്രജാലങ്ങളെ വര്‍ണിക്കാന്‍ കവിതകളോ, വാക്കുകളോ പോരാതെ വരും. 1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനനം. ജീവിതവും കരിയറും കെട്ടിപ്പടുക്കാന്‍ ബാഴ്‌സലോണയിലേക്കുള്ള കുടിയേറ്റം. ലാ മാസിയയില്‍ പയറ്റിത്തെളിഞ്ഞ് കറ്റാലന്‍പടയുടെ അമരക്കാരനായി.
തന്റെ 13-ാം വയസ്സില്‍ സ്‌പെയിനിന്റെ എഫ്‌സി ബാഴ്സലോണയില്‍ കളി തുടങ്ങിയ മെസ്സി ഇന്ന് ലോക ഫുട്‌ബോളിന്റെ അവസാന വാക്കാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ മികച്ച പ്രകടനത്തിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ മെസ്സി മാറുകയായിരുന്നു.