തിരുവനന്തപുരം വിമാനത്താവളത്തില്‍ പൂട്ടിക്കിടന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറന്നു. ഗണപതി ഹോമത്തോടെ വെള്ളിയാഴ്ച രാവിലെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറന്നത്.2018 ൽ യാത്രക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ആറുകോടിയുടെ മദ്യക്കടത്ത് നടത്തിയ സംഭവത്തില്‍ സി.ബി.ഐ., കേസെടുത്തതോടെയാണ് തിരുവനന്തപുരത്തെ പ്ലസ് മാക്സ് കമ്പനി നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് അടച്ചിടുന്നത്.ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ളെമിംഗോയും അദാനി ഗ്രൂപ്പും ചേര്‍ന്നാണ് അന്താരാഷ്ട്ര നിലവാരത്തിൽ ഡ്യൂട്ടിഫ്രീ ഷോപ്പ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.
ഗണപതി ഹോമത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറന്നു

