ബൈത്തുസ്സകാത്ത് കേരളയും ജമാഅത്തെ ഇസലാമി പെരിങ്ങൊളം യൂണിറ്റും സംയുക്തമായി നിര്‍മിച്ച വീടിന്റെ സമര്‍പ്പണം ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി ശാക്കിര്‍ വേളം, ജമാഅത്തെ ഇസ്ലലാമി പെരിങ്ങൊളം വനിതാ ഹല്‍ഖ നാസിമത്ത് റസിയ ഭാനുവിന് താക്കോല്‍ നല്‍കി നിര്‍വഹിച്ചു.
ജമാഅത്തെ ഇസ്ലാമി പെരിങ്ങൊളം ഹല്‍ഖ നാസിം പി പി അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പ്രസിഡന്റ് കെ ടി ഇബ്രാഹിം മാസ്റ്റര്‍, രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഹരിദാസന്‍, ടീം വെല്‍ഫെയര്‍ മണ്ഡലം കണ്‍വീനര്‍ ഇ പി ഉമര്‍, വെല്‍ഫെയര്‍ പാര്‍ട്ടി യൂണിറ്റ് സെക്രട്ടറി പി മൈമൂന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വാഗതസംഘം കണ്‍വീനര്‍ മുസ് ലിഹ് പെരിങ്ങൊളം സ്വാഗതവും, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏരിയ കോഡിനേറ്റര്‍ പി എം ശരീഫുദ്ദീന്‍ നന്ദിയും പറഞ്ഞു.

