കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി. കടവൂര്‍ സ്വദേശിയായ അഷ്ടമി (25) യെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരൂര്‍ അഷ്ടമിയില്‍ അജിത്ത് കുമാറിന്റെയും റെനയുടെയും മകളാണ് അഷ്ടമി. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.
ഇന്നലെ ഉച്ചയോടെ വീട്ടില്‍ തനിച്ചായ സമയത്താണ് അഷ്ടമി ആത്മഹത്യ ചെയ്തത്. വൈകീട്ട് വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് അഷ്ടമിയെ കയറില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. അഷ്ടമിയുടെ ഫോണ്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. മരണം കൊലപാതകം അല്ലെന്നാണ് പ്രാഥമിക നിഗമനം.