ചലച്ചിത്ര താരം വിപി ഖാലിദ് അന്തരിച്ചു. മറിമായം സീരിയലിലെ സുമേഷേട്ടൻ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു.വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകൻ കൂടിയായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.അഭിനയം കൂടാതെ നാടകം, മേക്കപ്പ്, മാജിക്ക് എന്നിവയിലും ശ്രദ്ധനേടിയിട്ടുണ്ട്. 1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. പ്രൊഫഷണൽ നാടകവേദികളിലും സജീവമായിരുന്നു. സഫിയ, ആരിഫ എന്നിവരാണ് ഭാര്യമാർ. ഖാലിദ് റഹ്‌മാനെ കൂടാതെ ക്യാമറാമാൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, റഹ്മത്ത്, അന്തരിച്ച ഛായാഗ്രാഹകൻ ഷാജി ഖാലിദ് എന്നിവർ മക്കളാണ്.