ഹജ്ജ് തീർത്ഥാടനത്തിന് പരമാവധി പതിനായിരം പേർക്ക് മാത്രമേ പങ്കെടുപ്പിക്കുകയുള്ളുവെന്നു സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്ദന്. സൗദിക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവസരം ലഭ്യമാകും. കോവിഡ് പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് മാത്രമേ തീർത്ഥാടനം നടത്താനുള്ള അനുമതി നൽകുന്നത്. രാജ്യത്തിന് പുറത്ത് നിന്നുള്ള ആരെയും ഹജ്ജിന് അനുവദിക്കില്ല.
എല്ലാ ദിവസവും ഹാജിമാരുടെ ആരോഗ്യനില പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ പതിനായിരം പേരും ഹോം ക്വാറന്റൈനില്‍ തുടരണം. സാമൂഹിക അകലം പാലിച്ചും നിരവധി നിബന്ധനകളിലൂടെയുമായിരിക്കും ഇത്തവണത്തെ തീർത്ഥാടനം

