കോഴിക്കോട്; കോവിഡ് ബാധിതനായ മലപ്പുറം മഞ്ചേരി സ്വദേശിയായ ലോറി ഡ്രൈവര്‍ കോഴിക്കോട് പുതിയാപ്പയില്‍ എത്തിയതിന്റെ അടിസ്ഥാനത്തില്‍ പുതിയാപ്പ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായി കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. പുതിയാപ്പയില്‍ വാഹനവുമായി എത്തിയ ഇയാള്‍ നിരവധി ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനാണ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതെന്നും കലക്ടര്‍ അറിയിച്ചു. ആവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.
കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തര വൈദ്യ സഹായത്തിനല്ലാതെ വാര്‍ഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു.