Entertainment

നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നി; സിവില്‍ സര്‍വ്വീസ് വിജയിക്ക് മോഹൻലാലിന്റെ സർപ്രൈസ് കോൾ

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സിവിൽ സർവ്വീസ് റാങ്ക് പട്ടിക പുറത്തുവന്നത്. കേരളത്തിൽ നിന്ന് നാലു പേർ ആദ്യ നൂറു പേരിലിടം നേടിയിട്ടുണ്ട്. ആറാം റാങ്ക് കരസ്ഥമാക്കിയ പാലാ സ്വദേശി ഗഹനയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ. ഗഹനയുടെ അമ്മയുടെ സഹോദരൻ സിബി ജോർജ് താരത്തിന്റെ സുഹൃത്താണ്.

മോഹൻലാൽ കുടുംബത്തോടൊപ്പമുള്ള ജപ്പാൻ യാത്രയ്ക്കിടെയാണ് സിബിയെ പരിചയപ്പെടുന്നത്. അദ്ദേഹം തന്നെയാണ് ഗഹന പരീക്ഷയിൽ വിജയം സ്വന്തമാക്കിയ വിവരം മോഹൻലാലിനെ അറിയിച്ചത്.ഗഹനയുടെ വിജയത്തിൽ സന്തോഷമുണ്ടെന്നും ഇനിയുള്ള ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ പ്രാർത്ഥിക്കുമെന്നും മോഹൻലാൽ പറഞ്ഞു. തന്നെ നേരിട്ടു വിളിച്ച് അഭിനന്ദനം അറിയിച്ചതിൽ സന്തോഷമുണ്ടെന്നും മോഹൻലാലിന്റെ ഒരു വലിയ ഫാനാണ് താനെന്നും ഗഹന പറഞ്ഞു .

ഹലോ ഗഹന ഇത് മോഹൻലാൽ, ആക്ടറാണ്. നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നി. ജപ്പാനിൽ പോയപ്പോൾ അങ്കിളിന്റെ കുടെയൊക്കെ ഉണ്ടായിരുന്നു. അദ്ദേഹമാണ് ഗഹനയുടെ വിജയത്തിന്റെ കാര്യം എനിക്ക് സന്ദേശമായി അയച്ചത്. എല്ലാവിധത്തിലുള്ള ആശംസകളും സ്നേഹവും അറിയിക്കുന്നു” എന്നാണ് മോഹൻലാൽ പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!