യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. എറണാകുളം – പാറ്റ്‌ന, തിരുവനന്തപുരം – സിൽച്ചാർ ട്രെയിനുകൾ റദ്ദാക്കി.
കര തൊടാനിരിക്കുന്ന യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷ, പശ്ചിമ ബംഗാൾ, ആൻഡമാൻ തീരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
അതേസമയം ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം, അതി തീവ്ര ന്യുനമർദ്ദമായി മാറി. ഇത് ഇന്നോടെ യാസ് ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്.
ബുധനാഴ്ചയോടെ വടക്കൻ ഒഡീഷ -പശ്ചിമ ബംഗാൾ തീരം വഴി യാസ് കര തൊടുമെന്നാണ് വിലയിരുത്തൽ. യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാൾ, ആൻഡമാൻ തീരത്ത് കനത്ത മഴയാണ്. യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരളത്തിൽ ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.