Kerala

കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരം എംഎൽഎ

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനവും എംഎൽഎമാരുടെ സത്യപ്രതിജ്ഞയും പുരോഗമിക്കവേ കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരം എംഎൽഎ . എ കെ എം അഷ്റഫ് ആണ് കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

പ്രോടെം സ്പീക്കർ പി ടി എ റഹീമിനു മുന്പാകെയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. 

കഴിഞ്ഞ നിയമസഭയിൽ അം​ഗങ്ങളായിരുന്ന  75 പേർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12-ാം തവണ തുടർച്ചയായി സഭയിലെത്തുന്ന ഉമ്മൻചാണ്ടിയാണ് സീനിയർ. 53 പേർ പുതുമുഖങ്ങളാണ്. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിൻസെൻറ് എന്നിവർ സത്യപ്രതിജ്ഞക്കെത്തില്ല. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. 

കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് ഗ്യാലറികളിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ബന്ധുക്കളെത്തിയാൽ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വീഡിയോ വാളിലൂടെ സത്യപ്രതിജ്ഞ കാണാം. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!