Entertainment National Trending

പാക് താരം ഫവാദ് ഖാന്റെ സിനിമയുടെ ഇന്ത്യന്‍ റിലീസ് തടഞ്ഞു; വിലക്ക് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍

പാകിസ്ഥാന്‍ നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച ‘അബിര്‍ ഗുലാല്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഇന്ത്യന്‍ റിലീസ് തടഞ്ഞു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങള്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഫവാദ് ഖാനും വാണി കപൂറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം മെയ് 9ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചത്. വിവേക് ബി അഗര്‍വാള്‍ നിര്‍മ്മിച്ച് ആരതി എസ് ബാഗ്ദി സംവിധാനം ചെയ്ത ‘അബിര്‍ ഗുലാല്‍’ ഈ മാസം ആദ്യം രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിനെ എതിര്‍ത്തിരുന്നു. ന്യൂഡല്‍ഹിയും ഇസ്ലാമാബാദും തമ്മിലുള്ള മോശം ബന്ധം ചൂണ്ടിക്കാട്ടിയാണ് ഫവാദ് ഖാന്‍ അഭിനയിച്ച സിനിമയ്ക്കെതിരായ എതിര്‍പ്പ് കൂടുതല്‍ ശക്തമായത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നിരവധി സിനിമാ തിയേറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായില്ലെന്നും നിരവധി വിനോദ സംഘടനകള്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!