മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകിയതിന് തന്നെ അമ്മായി ‘അമ്മ വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്ന പരാതിയുമായി യുവതി. ഗുജറാത്തിലെ നവ്‌രംഗ് പുരയിലാണ് സംഭവം നടന്നത്. ഒരു വർഷം മുൻപ് മാംഗോ ജ്യൂസ് ഉണ്ടാക്കാൻ വൈകിയതിന് ഭർത്താവും ഭർത്യവീട്ടുകാരും തന്നെ ഉപേക്ഷിച്ചെന്ന് കാട്ടി 29 കാരിയാണ് പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
2022 ജനുവരിയിൽ വിവാഹം കഴിഞ്ഞ യുവതിയെ ഏറെ വൈകാതെ സ്ത്രീ ധനത്തെ ചെല്ലി അമ്മായി ‘അമ്മ അധിക്ഷേപിക്കാറുണ്ടായിരുന്നെന്നും നുമതിയില്ലാതെ ഭർത്താവിനോട് സംസാരിക്കാനോ ഭക്ഷണം പാകം ചെയ്യാനോ അമ്മായി അമ്മ അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
സംഭവം നടക്കുന്ന ദിവസം അമ്മായി അമ്മ മാംഗോ ജ്യൂസ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. ശുചിമുറിയിൽ പോയിവന്നതിനു ശേഷം ഉണ്ടാക്കാമെന്ന് താൻ പറഞ്ഞെങ്കിലും കോപാകുലയായ അമ്മ അസഭ്യം പറയുകയും മർദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഭർത്താവും ബന്ധുക്കളുമൊന്നും പ്രതികരിച്ചില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.