Kerala

വന്ദേഭാരത് ടിക്കറ്റ് ബുക്കിങ്ങിൽ വൻ കുതിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിലും വൻ കുതിപ്പ്. മേയ് ഒന്നുവരെയുള്ള ടിക്കറ്റുകളിലാണ് റിസർവേഷൻ അതിവേഗം പൂർത്തിയാകുന്നത്. മേയ് 1 വരെയുള്ള സർവീസുകളിൽ ഇരുദിശകളിലേക്കുമുള്ള എക്സിക്യൂട്ടീവ് ക്ലാസിൽ കൺഫേം ടിക്കറ്റ് ലഭ്യമല്ല.

എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റുകളെല്ലാം വെയ്‌റ്റ്‌ലിസ്റ്റിലാണ്. മേയ് 1 വരെയുള്ള ദിവസങ്ങളിൽ 200 മുതൽ 300 സീറ്റുകൾ മാത്രമാണു ചെയർകാറിൽ ബാക്കിയുള്ളത്. 1024 ചെയർകാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണു വന്ദേഭാരത് ട്രെയിനിലുള്ളത്.

ഇന്നലെ രാവിലെ 8 നാണ് ടിക്കറ്റ് വിൽപന തുടങ്ങിയത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരത്തേക്ക് മേയ് രണ്ടു മുതലുള്ള ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയുമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!