നെടുമ്പാശേരിയിൽ സ്വർണ വേട്ട. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ രണ്ടരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്.പാഴ്‌സലായി കാര്‍ഗോയിലെത്തിയ യന്ത്രം കസ്റ്റംസ് പിടികൂടുകയായിരുന്നു.ഗള്‍ഫില്‍നിന്ന് കൊച്ചി തൃക്കാക്കരയിലെ വിലാസത്തില്‍ ഇറക്കുമതി ചെയ്ത യന്ത്രത്തിനുള്ളില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്.തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ യന്ത്രം എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ യന്ത്രം പരിശോധിച്ചതോടെ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഗ്യാസ് കട്ടറടക്കം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ യന്ത്രം പൊളിച്ച് സ്വര്‍ണം പുറത്തെടുത്തത്.അതേസമയം, കരിപ്പൂര്‍ വിമാനത്തവാളത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ 851 ഗ്രാം പൊലീസ് സ്വര്‍ണം പിടിച്ചെടുത്തു. അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ കൊട്ടോണ്ടി തുറക്കല്‍ സ്വദേശി മുഹമ്മദ് ആസീഫാണ് പിടിയിലായത്.