തുടർ ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് പുറപ്പെട്ടു.ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്..ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കണ് ആദ്യം പോവുക. അവിടെ നിന്ന് അമേരിക്കയിലേക്ക് തിരിക്കും.മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തിന് മടങ്ങിയെത്തും. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗം 27 ന് രാവിലെ ഒന്‍പത് മണിക്ക് ഓണ്‍ലൈനായി ചേരും. മുഖ്യമന്ത്രി യുഎസില്‍ നിന്നും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും.