Kerala News

അപകടകരമായ ഡ്രൈവിംഗ്;ചോദ്യം ചെയ്ത സഹോദരിമാര്‍ക്ക് നടുറോഡിൽ യുവാവിന്റെ മര്‍ദനം

മലപ്പുറം പാണമ്പ്രയില്‍ നടുറോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്റെ കയ്യേറ്റം.ടുവീലറിൽ സഞ്ചരിച്ച സഹോദരിമാർ അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്തതിനാണ് നടുറോഡിൽ വെച്ച് യുവാവ് മർദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറ് ആണ് പെൺകുട്ടികളോട് മോശമായി പെരുമാറിയത്. അസ്ന, ഹംന എന്നീ സഹോദരിമാര്‍ക്കാണ് മര്‍ദനമേറ്റത്. കാറില്‍ യാത്ര ചെയ്തിരുന്ന യുവാവ് വാഹനത്തില്‍ നിന്ന് ഇറങ്ങി ഇരുചക്ര വാഹനയാത്രക്കാരായ പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്യുകയായിരുന്നു.തേഞ്ഞിപ്പലം പൊലീസ് ആണ് കേസെടുത്തത്. ഈ മാസം 16 നാണ് സംഭവം. കോഴിക്കോട് നിന്നും മലപ്പുറത്ത് പോകുന്ന വഴിയെയാണ് സംഭവം. അമിതവേഗത്തിൽ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീർ പെൺകുട്ടികളോടിച്ച വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്യുകയും പെൺകുട്ടികളുടെ വാഹനം അപകടത്തിൽപെടാൻ പോവുകയും ചെയ്യുകയായിരുന്നു. ഇത് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് യുവാവ് ഇവരെ മർദിച്ചത്. ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷെബീറെന്നും പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടായെന്നും പെൺകുട്ടി പറഞ്ഞു. കേസെടുത്തെങ്കിലും പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നിസാരമായ വകുപ്പുകളാണ് തീരുരങ്ങാടി പൊലീസ് പ്രതിക്കെതിരെ ചേർത്തതെന്നും പെൺകുട്ടി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!