Kerala News

പൂരത്തിനിടയിലെ ദുരന്തം;രണ്ട് മരണം ; വെടിക്കെട്ട് ഉപേക്ഷിച്ചു; പകല്‍പൂരം നടക്കും

പൂരത്തിന് ഇടയിൽ ആൽമരം വീണുണ്ടായ ദുരന്തത്തിൽ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേര്‍ മരിച്ചു. പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിനു തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി.

തിരുവമ്പാടി ദേശക്കാരെ പൂർണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ പൊലീസ് അനുമതി നൽകിയത്. അതേസമയം 15 ആനപ്പുറത്ത് പാറമേക്കാവും ഒരാനപ്പുറത്ത് തിരുവമ്പാടിയും പകൽപൂരം നടത്താനാണ് തീരുമാനം. പരുക്കേറ്റവരിൽ തിമില കലാകാരൻമാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടയ്ക്കൽ രവി, മദ്ദളം കലാകാരൻ വരദരാജൻ എന്നിവരുമുണ്ട്.തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് മേളത്തിനിടെ ആല്‍മരം വീണ് രണ്ട് പേര്‍ മരിച്ചിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
പ​ഞ്ച​വാ​ദ്യം ന​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടൻ തളയ്ക്കാനായി. പരിക്കേറ്റവരെ ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ട്ട് പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
25 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ആൽമരം മുറിച്ച് മാറ്റി. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സമയോചിതമായി നടത്തിയ

രക്ഷാപ്രവർത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണന്‍, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെടിക്കെട്ട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പകല്‍പൂരം ചടങ്ങ് മാത്രമായി നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!