Local

തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കല്‍: മാജിക് ഷോ പര്യടനം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനും ഹരിതചട്ടം പാലിക്കുന്നതിനും പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍, ‘സ്വീപ്’ എന്നിവ ചേര്‍ന്നൊരുക്കിയ ‘ഹരിത മായാജാലം’ മാജിക് ഷോ ജില്ലയില്‍ പര്യടനം ആരംഭിച്ചു. മജീഷ്യന്‍ രാജീവ് മേമുണ്ടയുടെ നേതൃത്വത്തിലാണ് വിവിധ കോളേജുകളിലും പൊതുസ്ഥലങ്ങളിലും മാജിക് ഷോ അവതരിപ്പിക്കുന്നത്.

കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ.ടി രാകേഷ്, ഹരിത കേരള മിഷന്‍ കോഓഡിനേറ്റര്‍ ഷാജി സ്റ്റീഫന്‍, ഐ.വി.ഒ ഷാഹുല്‍ ഹമീദ്, സി.കെ സരിത്ത്, കെ.പി രാധാകൃഷ്ണന്‍, ഒ ജോതിഷ് എന്നിവര്‍ സംസാരിച്ചു. വിവിധ കോളേജുകളിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കാളികളായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!