ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയില്‍ നിന്ന് 1,24,000 രൂപയായി വര്‍ധിപ്പിച്ചു. 24 ശതമാനമാണ് വര്‍ധന. നിലവില്‍ 25,000 രൂപയുള്ള പെന്‍ഷന്‍ 6000 രൂപ വര്‍ധിപ്പിച്ച് 31,000 രൂപയാക്കി.
2023 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ഇതോടൊപ്പം 2,000യായിരുന്ന പ്രതിദിന അലവന്‍സ് 2500 രൂപയാക്കുകയും ചെയ്തു. 2018ലായിരുന്നു എംപിമാരുടെ ശമ്പളത്തില്‍ അവസാനമായി വര്‍ധനയുണ്ടായത്. അന്ന് ഒരു ലക്ഷം രൂപയാക്കിയായിരുന്നു വര്‍ധന.
ഇതുകൂടാതെ മണ്ഡല അലവന്‍സും ഓഫീസ് അലവന്‍സും എംപിമാര്‍ക്ക് ലഭിക്കുന്നുണ്ട്. അതുംകൂടിയാവുമ്പോള്‍ പ്രതിമാസം 2,50,000 രൂപയോളം ലഭിക്കും. നേരത്തെ കര്‍ണാടകയിലടക്കം മുഖ്യമന്ത്രിയുടെയും നിയമസഭാ അംഗങ്ങളുടേയും ശമ്പളം വര്‍ധിപ്പിച്ചിരുന്നു.