കോട്ടയം പഴയിടം ഇരട്ടക്കൊലപാതക കേസിൽ പ്രതി അരുൺ ശശിക്ക് കോട്ടയം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വധ ശിക്ഷ വിധിച്ചു .
പ്രതി നടത്തിയത് അതി ക്രൂരമായ കൊലപാതകമാണെന്നും അപൂർവങ്ങളിൽ അപൂർവമായ കേസ് ആണിതെന്നും വിധി പ്രസ്താവിച്ചു കൊണ്ട് കോടതി പറഞ്ഞു. സംരക്ഷിക്കാൻ ബാധ്യതയുള്ള ആൾ തന്നെ കൊലപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.
2013 ഓഗസ്റ്റ് 28 നാണ് കൊലപാതകം നടന്നത്.അച്ഛന്റെ സഹോദരി തങ്കമ്മയെയും ഭർത്താവ് ഭാസ്കരനെയും തലക്ക് ചുറ്റിക്കകൊണ്ടടിച്ച് ബോധം കെടുത്തി തലയണ മുഖത്തമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊന്നും പണവും തട്ടിയെടുക്കാനാണ് പ്രതി കൊല നടത്തിയത്.