ലണ്ടൻ ∙ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നികുതിയടച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ 3 വർഷത്തെ വരുമാനമായ 47 ലക്ഷം പൗണ്ടിന് നികുതിയായി 10 ലക്ഷം പൗണ്ടാണ് (10 കോടി രൂപ) സുനക് അടച്ചത്. പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് കെയ്‌ർ സ്റ്റാർമറും നികുതിവിവരങ്ങൾ പുറത്തുവിടും.
എലിസബത്ത് രാഞ്ജിയെക്കാൾ സമ്പന്നനെന്ന വിശേഷണത്തോടെയാണു സുനക് 2020 ൽ ബ്രിട്ടിഷ് ധനമന്ത്രിയായി അധികാരമേറ്റത്. സുനകിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപക ചെയർമാൻ ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിയുമായി ബന്ധപ്പെട്ട നികുതിവിവാദം അക്കാലത്തു ശ്രദ്ധ നേടിയിരുന്നു.