കുന്ദമംഗലം: പന്തീർപാടത്ത് നിർമ്മിച്ച താജുൽ ഹുദാ കോട്ടേഴ്സ് പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. 25 ന് വ്യാഴാഴ്ചവൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.താജുൽ ഹുദ മദ്റസ പള്ളി പരിപാലനത്തിനു വേണ്ടി സ്ഥിരവരുമാനം കണ്ടെത്തുന്നതിനും വേണ്ടിയാണ് ഈ സൗധം നിർമ്മിച്ചിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള വ്യക്തികളടെ ഉദാരമായ സാമ്പത്തികസഹായം കൊണ്ടാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 2 മണി മുതൽ 6 മണി വരെ കുടുംബ സന്ദർശനവും തുടർന്ന് വിശുദ്ധ റമളാൻ പുണ്യത്തിൻ്റെ പൂക്കാലം എന്ന വിഷയത്തിൽ വൈകീട്ട്
മതപ്രഭാഷണവും ഉണ്ടായിരിക്കും.
പന്തീർപാടത്ത് നിർമ്മിച്ച താജുൽ ഹുദാ കോട്ടേഴ്സ് പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ 25 ന് 4 മണിക് ഉദ്ഘാടനം ചെയ്യും

