ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ കഴിഞ്ഞ വ്യാഴാഴ്ചയും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. അന്നായിരുന്നു മാര്‍ച്ച് 22 ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.