കൊറോണയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്നലെ (21/3) ആകെ 7649 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1851 പേര്‍ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്. മെഡിക്കല്‍ കോളേജില്‍ 8 പേരും ബീച്ച് ആശുപത്രിയില്‍ 15 പേരും ഉള്‍പ്പെടെ ആകെ 23 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.
മെഡിക്കല്‍ കോളേജില്‍ നിന്ന് 4 പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് 5 പേരെയും ഉള്‍പ്പെടെ 9 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്നലെ (21/3) 19 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 156 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 137 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇനി 19 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അദ്ധ്യക്ഷതയില്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേരുകയും ഫീല്‍ഡുതലപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കോവിഡ്-19 ജാഗ്രത വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട പരിശീലനം പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും , ആശുപത്രി സൂപ്രണ്ടുമാര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചെംമ്പറില്‍ വെച്ച് നല്‍കി .മറ്റ് മെഡിക്കല്‍ ഓഫീസര്‍ മാര്‍ക്ക് സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിശീലനം നല്‍കി .
ആകാശവാണിയിലൂടെ തല്‍സമയ ഫോണിംഗ് പരിപാടി സംഘടിപ്പിക്കുകയും കോറോണയെക്കുറിച്ച് ജനങ്ങളുടെ സംശയങ്ങള്‍ക്ക് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജേന്ദ്രന്‍ മറുപടി നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 31 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും സോഷ്യല്‍ മീഡിയയിലൂടെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.