കല്‍പ്പറ്റ: വയനാട് പനവല്ലി കാല്‍വരി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്. കൂളിവയല്‍ സ്വദേശി ബീരാനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.
എസ്റ്റേറ്റിലെ തടിയുടെ കണക്ക് എടുക്കാനായി പോയപ്പോഴാണ് മരക്കച്ചവടക്കരാനായ ബീരാനെ കാട്ടുപോത്ത് ആക്രമിച്ചത്. മുഖത്ത് പരിക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ആള്‍ ഒഴിഞ്ഞുമാറിയതിനാല്‍ അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല.

