ലൈഫ് മിഷൻ അഴിമതിക്കേസിൽ എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് റിമാൻഡ് ചെയ്തു.ഒൻപത് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ എൻഫോഴ്സ്മെന്‍റ് ശിവശങ്കറിനെ കൂടതല്‍ കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടില്ല. അതിനിടെ, ശിവശങ്കര്‍ ജാമ്യഹര്‍ജി നല്‍കി. കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്‍റെ ആവശ്യം. കേസില്‍ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറെ കോടതിയില്‍ ഹാജരാക്കിയത്. വീണ്ടും കസ്റ്റഡിയില്‍ വിടണമെന്ന് ഇഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ശിവശങ്കറിനെ റിമാന്‍ഡ് ചെയ്ത് എറണാകുളം ജയിലിലേക്ക് അയച്ചത്. അതിനിടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ഹര്‍ജിയില്‍ നാളെ വിശദമായി വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.
ലൈഫ് മിഷന്‍ കോഴക്കേസിൽ ശിവശങ്കര്‍ റിമാന്‍ഡില്‍,കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെടാതെ ഇഡി

