ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ വിഷയത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.തെറ്റിദ്ധരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചരണത്തിന്‍റെ ഭാഗമായാണ് അത് വിവാദമാക്കിയത്. ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയതെന്ന് ഇ പി ജയരാജൻ പറഞ്ഞു.ആശുപത്രിയില്‍ നിന്ന് മടങ്ങും വഴി, കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതില്‍ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിന്‍റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചത്.ഇതിനെ മനപൂര്‍വ്വം വിവാദമാക്കുകായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ആകെ 10 പേര് മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇത്രയുമാണ് സംഭവിച്ചത്.’ ഇതെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, സി.പി.എം ജാഥയിൽ പങ്കെടുക്കുമെന്ന സൂചനയും ഇ.പി ജയരാജൻ നല്‍കി.സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ എത്തുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അരമണിക്കൂർ മാത്രം ആയുസുള്ള പ്രചാരണമാണ് മാധ്യമങ്ങളുടേത് എന്നും ഇ.പി ജയരാജൻ പറഞ്ഞു.
നടക്കുന്നത് വ്യക്തിഹത്യ;വിവാദങ്ങളില്‍ മറുപടി പറഞ്ഞ് ഇ.പി

